Type Here to Get Search Results !

Bottom Ad

അയ്യങ്കാളി മെമ്മോറിയല്‍ ജില്ലാതല ഫുട്‌ബോള്‍ ടൂര്‍ണമെന്റ 27, 28 തിയതികളില്‍


കാസര്‍കോട് (www.evisionnews.in): ജില്ലയിലെ ദളിത് യുവാക്കളുടെ കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദളിത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംമ്പര്‍ 27, 28 തിയ്യതികളില്‍ ജില്ലാതല സെവന്‍സ് ഫുട്ട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ജില്ലാ നേതൃയോഗം തീരുമാനിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് രാജുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കലാഭവന്‍ രാജു സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ മൂസ ബി ചെര്‍ക്കള, പി.എം മുനീര്‍ ഹാജി, കരുണാകരന്‍, സിദ്ധീഖ് ചക്കര, അജ്മല്‍ തളങ്കര, ജയന്‍ പുത്തരിയടുക്കം, സുധാകരന്‍ ചാലക്കുന്ന്, പ്രഭാകരന്‍ നെല്ലിക്കുന്ന്, വിശുകുമാര്‍ കൊപ്പല്‍, രാജന്‍ മധൂര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad