Type Here to Get Search Results !

Bottom Ad

റേഷന്‍കടകളിലും എടിഎം; ഇ-സേവന കേന്ദ്രങ്ങളും ആരംഭിക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ്


കേരളം (www.evisionnews.in): റേഷന്‍കടകളിലും എ.ടി.എമ്മുകള്‍ തുറക്കാന്‍ ഭക്ഷ്യപൊതുവിതരണവകുപ്പ്. പഞ്ചായത്തില്‍ ഒന്ന് എന്ന നിലയില്‍ രണ്ടായിരത്തോളം റേഷന്‍കടകളിലാണ് എ.ടി.എം. ആരംഭിക്കുക. നഗര മേഖലയില്‍ രണ്ടിലധികവും തുടങ്ങും. വാണിജ്യബാങ്കുകളുടെ സഹകരണത്തെടെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. രണ്ട് വാണിജ്യബാങ്കുകളുമായി ഭക്ഷ്യപൊതുവിതരണ വകുപ്പ് ചര്‍ച്ചകള്‍ നടത്തി.

ഇതോടൊപ്പം റേഷന്‍ കടകളോട് ചേര്‍ന്ന് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കാന്‍ അക്ഷയ മാതൃകയില്‍ ഇ-സേവന കേന്ദ്രങ്ങളും ആരംഭിക്കും. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക. റേഷന്‍കാര്‍ഡുകള്‍ എ.ടി.എം രൂപത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കാര്‍ഡില്‍ എ.ടിഎം ചിപ്പ് കൂടി ഘടിപ്പിച്ച് 5000 രൂപവരെ നിക്ഷേപിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പദ്ധതികളും പരിഗണനയിലുണ്ട്.

റേഷന്‍ കടകളിലെ ഇ-പോസ് യന്ത്രത്തില്‍ കൈവിരല്‍ പതിയുന്നില്ലെന്ന് വ്യാപക പരാതി ഉയരുന്നതിനാല്‍, ഇതിനു പകരം തിരിച്ചറിയലിന് കൃഷ്ണമണി ഉപയോഗപ്പെടുത്തുന്ന തരം സംവിധാനങ്ങള്‍ നടപ്പിലാക്കും. പരാതികളും നിര്‍ദേശങ്ങളും റേഷന്‍കടകളില്‍ പരാതിപ്പെട്ടിയിലൂടെ അറിയിക്കാന്‍ അവസരമൊരുക്കും. കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും ഇതിലൂടെ അറിയിക്കാം. ജനുവരി ഒന്നോടെ പരാതികള്‍ പരിഹരിച്ച് പൊതുവിതരണമേഖലയില്‍ സമൂലമാറ്റം കൊണ്ടുവരാനാണ് ഭക്ഷ്യപൊതുവിതരണവകുപ്പ് ലക്ഷ്യമിടുന്നത്.










Tags

Post a Comment

0 Comments

Top Post Ad

Below Post Ad