Type Here to Get Search Results !

Bottom Ad

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് വീടുവിട്ട കമിതാക്കള്‍ അറസ്റ്റില്‍




കാസര്‍കോട് (www.evisionnews.in): പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ ഭര്‍തൃമതിയും കാമുകനും അറസ്റ്റില്‍. തായന്നൂര്‍ ചെര്‍ളത്തെ കാര്‍ത്തിക നിവാസില്‍ സുരേഷ് കുമാറിന്റെ ഭാര്യപ്രസീത (32), കാമുകനായ കരിന്തളം കിളിയളത്തെ വിജീഷ് എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റു ചെയ്തത്. പ്രായപൂര്‍ത്തിയാക്കാത്ത കുട്ടികളെ വീട്ടിലുപേക്ഷിച്ച് പോകുന്നതിന് എടുക്കുന്ന ഐപിസി 317, ജുവനൈല്‍ ജസ്റ്റിറ്റ്‌സ് ആക്ട് 75 പ്രകാരം പൊലീസ് കേസെടുത്താണ് അറസ്റ്റ് ചെയ്തത്.

ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ ബുധനാ ഴ്ചയാണ് പ്രസീതയെ കാണാതായത്. ബേങ്കിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ പ്രസീത പിന്നീട് തിരിച്ചെത്തിയില്ല. ഭര്‍ത്താവ് സുരേഷ് കുമാറിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍ ഒളിച്ചോടിയതാണെന്ന് സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തി ല്‍ ഇവരെ കോഴിക്കോട് വടകര ചെറോട് വാടക വീട്ടില്‍ താമസിച്ച് വരുന്നതിനിടയില്‍ അമ്പലത്തറ എസ്ഐ മധുസൂദനന്‍ മടിക്കൈയുടെ നേതൃത്വത്തില്‍ കണ്ടെത്തുകയായിരുന്നു പ്രീതക്ക് പതിനേഴും പതിനൊന്നും വയസുള്ള പെണ്‍കുട്ടികളും വിജേഷിന് നാലര വയസുള്ള പെണ്‍കുട്ടിയുമുണ്ട്.













Post a Comment

0 Comments

Top Post Ad

Below Post Ad