Type Here to Get Search Results !

Bottom Ad

ആലംപാടി അറ്റ്ലസ് സ്റ്റാര്‍ ക്ലബ് പുനര്‍നിര്‍മിച്ച ഇടവഴി ഉദ്ഘാടനം ചെയ്തു


കാസര്‍കോട് (www.evisionnews.in): നെഹ്റു യുവ കേന്ദ്രയുമായി സഹകരിച്ച് അറ്റ്ലസ് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ആലമ്പാടി അരലക്ഷം രൂപ ചെലവില്‍ പുനര്‍നിര്‍മിച്ച ഇടവഴിയുടെ ഉദ്്ഘാടനം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് അബ്ദുള്ള ഖത്തര്‍ അധ്യക്ഷത വഹിച്ചു. നെഹ്റു യുവ കേന്ദ്രയുടെ ജില്ലാ യൂത്ത് ഓഫീസര്‍ പി. അഖില്‍ മുഖ്യാതിഥിയായി. ചെങ്കള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജീവ് മുഖ്യപ്രഭാഷണം നടത്തി.

കഴിഞ്ഞ ഒരു മാസമായി നെഹ്റു യുവ കേന്ദ്രയുടെ ആസാദി കാ അമൃത് പരിപാടിയുടെ ഭാഗമായ ക്ലീന്‍ ഇന്ത്യ ക്യാമ്പയിനില്‍ അറ്റ്ലസ് പ്രവര്‍ത്തകര്‍ സജീവ സാനിധ്യമാണ്. അതിന്റെ ഭാഗമായി ക്ലീന്‍ ആലംപാടി എന്ന ലഘു പദ്ധതിയില്‍ ഉള്‍പ്പെടുത്തി അരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് അറ്റ്ലസ് സ്റ്റാര്‍ നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. ആലംപാടി പ്രദേശം മുഴുവനും പ്ലാസ്റ്റിക് രഹിതമാക്കാനും വഴികള്‍ സഞ്ചാര യോഗ്യമാക്കാനും കഴിഞ്ഞ ഒരു മാസമായി അറ്റ്ലസ് സ്റ്റാര്‍ ആലമ്പാടി പ്രവര്‍ത്തകര്‍ പരിശ്രമിച്ചുവരുകയായിരുന്നു. 

ജില്ലയെ മുഴുവനും പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ നെഹ്റു യുവ കേന്ദ്രയുടെ പദ്ധതിയായ ക്ലീന്‍ ഇന്ത്യയുടെ ഭാഗമായി ആലംപാടി സ്‌കൂള്‍, കാസര്‍കോട് ടൗണ്‍, ഗവ. ഹോസ്പിറ്റല്‍, റെയില്‍വേ സ്റ്റേഷന്‍, കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിസരങ്ങളിലൊക്കെ അറ്റ്ലസ് സ്റ്റാര്‍ പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക് വിമുക്തമാക്കി. കഴിഞ്ഞ ദിവസം പള്ളംതോട് 'പ്ലാസ്റ്റിക് രഹിത കണ്ടല്‍കാട് യജ്ഞം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി നാട്ടിലെ വീശിഷ്ട വ്യക്തികളെ ക്ലബ് ആദരിച്ചു. മികച്ച കര്‍ഷകനുള്ള പുരസ്‌കാരം ലഭിച്ച മമ്മി എരിയപ്പാടി, മുപ്പത്തോളം കോവിഡ് മരണ സംസ്‌കാരങ്ങളില്‍ സജീവമായ അസ്ലം കൊര്‍ക്കോട്, ബ്ലോക്ക് മെമ്പര്‍ സക്കീന അബൂബക്കര്‍ ഹാജി ഗോവ, വാര്‍ഡ് മെമ്പര്‍ ഫരീദ അബൂബക്കര്‍, പൊതു പ്രവര്‍ത്തകന്‍ അഷ്റഫ് നാല്‍ത്തടുക്ക എന്നിവരെ ആദരിച്ചു. ക്ലബ് സെക്രട്ടറി അലി പ്ലാസ, ട്രഷറര്‍ ജാഫര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad