Type Here to Get Search Results !

Bottom Ad

പ്രേമം നിരസിച്ചതിന് കൈകള്‍കെട്ടി മുഖത്തേക്ക് ആസിഡ് ഒഴിച്ചു: യുവതിക്ക് ദാരുണാന്ത്യം


ദേശീയം (www.evisionnews.in): പ്രേമാഭ്യര്‍ഥന നിരസിച്ചതിന് ആസിഡ് അക്രമത്തിന് ഇരയായ യുവതിക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ ബവാനയിലായിരുന്നു സംഭവം. നാല്‍പതു മുതല്‍ അന്‍പതു ശതമാനം വരെ പൊള്ളലേറ്റ് ഗുരുതരമായ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവതി രണ്ടാഴ്ചക്കു ശേഷമാണ് മരിക്കുന്നത്. സംഭവത്തില്‍ പ്രദേശവാസിയായ മോന്റു എന്ന ഇരുപത്തിമൂന്നുകാരനെ പൊലീസ് പിടികൂടി. ഇയാളുടെ പ്രേമാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് നവംബര്‍ മൂന്നിനായിരുന്നു ആസിഡാക്രമണം നടന്നത്. യുവതിയുടെ കൈകള്‍ ബന്ധിച്ച് മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖമുള്‍പ്പടെ ശരീരമാസകലം യുവതിക്ക് പൊള്ളലേറ്റിരുന്നതായും ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ഭര്‍തൃമതിയും മൂന്ന് കുട്ടികളുടെ അമ്മയുമാണ് യുവതി. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും നീതി ലഭിക്കണമെന്നും യുവതിയുടെ ഭര്‍ത്താവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമ്മ ആശുപത്രിയിലാണെന്നും ഉടനെ മടങ്ങിവരുമെന്നാണ് കുഞ്ഞുങ്ങളോട് പറഞ്ഞിരുന്നതെന്നും ഭര്‍ത്താവ് പറഞ്ഞു. ഒന്‍പതും ആറും അഞ്ചും വയസുള്ള മൂന്ന് കുട്ടികളാണ് ഇവര്‍ക്കുള്ളത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad