വിദേശം (www.evisionnews.in): മദീനയില്‍ സന്ദര്‍ശനം നടത്തി തിരിച്ചുവരികയായിരുന്ന മലയാളി സംഘം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ അബ്ദുല്ലയുടെ മകന്‍ റിഷാദ് അലി(28)യാണ് മരിച്ചത്. റിഷാദ് അലിയുടെ ഭാര്യക്കും ഭാര്യയുടെ ഉമ്മക്കും ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ജിദ്ദയിലെ ആശുപത്രിയിലേക്ക് മാറ്റി. മദീന സന്ദര്‍ശനം നടത്തിയ ശേഷം ബദര്‍ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റിഷാദ് അലിയുടെ മൃതദേഹം റാബഗ് ആശുപത്രിയിലാണ്.
മദീനയില്‍ മലയാളി സംഘം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു
4/
5
Oleh
evisionnews