Type Here to Get Search Results !

Bottom Ad

അഭയം പാലിയേറ്റീവ് കെയര്‍ പത്മശ്രീ ഹരേക്കള ഹജ്ജബ്ബ ഉദ്ഘാടനം ചെയ്തു


ഉപ്പള (www.evisionnews.in): അഭയം ട്രസ്റ്റിന്റെ സൗജന്യ പാലിയേറ്റീവ് കെയര്‍ പത്മശ്രീ ഹരേക്കള ഹജ്ജബ്ബ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍, നഴ്സിംഗ്, ഫിസിയോതെറാപ്പി സേവനങ്ങള്‍ രോഗികളുടെ വീടുകളില്‍ എത്തിക്കുന്ന ഹോം കെയറാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചിരിക്കുന്നത്. ഓക്സിജന്‍ കോണ്‍സണ്ട്രേറ്റര്‍, വീല്‍ചെയര്‍, ഹോസ്പിറ്റല്‍ കോട്ട് തുടങ്ങിയ ഉപകരണങ്ങളും ലഭ്യമാക്കും. പാലിയേറ്റീവ് വാഹനത്തിന്റെ താക്കോല്‍ ഹരേക്കള ഹജ്ജബ്ബ ഇബ്രാഹിം ബജൂരിക്ക് കൈമാറി.

കുമ്പള, മംഗല്‍പാടി, മഞ്ചേശ്വരം പഞ്ചായത്തുകളില്‍ സര്‍വ്വെയിലൂടെ കണ്ടെത്തിയ 400ഓളം രോഗികള്‍ക്ക്സ്ഥിരമായി പാലിയേറ്റീവ് സേവനങ്ങള്‍ നല്‍കും. 'കരുതലാണ് മരുന്ന്' എന്ന ആശയവുമായാണ് അഭയത്തിന്റെ പ്രവര്‍ത്തനങ്ങള്‍. മാനേജിംഗ് ട്രസ്റ്റി ഖയ്യൂം മാന്യ അധ്യക്ഷത വഹിച്ചു. അഷ്റഫ് കര്‍ല, റിസ്വാന, ലണ്ടന്‍ മുഹമ്മദ് ഹാജി, അബു തമാം, റഫീഖ് കേളോട്ട്, എം.എ നജീബ്, സെഡി.എ.കയ്യാര്‍, എ.കെ.ആരിഫ്, എം.പി.ഖാലിദ്, ഷബാസ് മൊയ്തീന്‍ യാഫ്കോ, ഷഫീല്‍ ചെര്‍ക്കള, ഹക്കീം പ്രിന്‍സ്, മുനീര്‍ ക്ലാസിക്ക്, റഹീം ബദ്രിയ, സഫ്വാന്‍ ബോംബൈ സംബന്ധിച്ചു. മജീദ് പച്ചമ്പള സ്വാഗതവും ബി.എം മുസ്തഫ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad