Type Here to Get Search Results !

Bottom Ad

തുടരുന്ന നികുതി കൊള്ള: മുസ്ലിം ലീഗ് പ്രതിഷേധ സംഗമം തിങ്കളാഴ്ച


കാസർകോട് (www.evisionnews.in): ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി   പെട്രോളിയം ഉൽപന്നങ്ങളുടെ എക്സൈസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചിട്ടും നികുതി കുറയ്ക്കാൻ തയ്യാറാവത്ത കേരള സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി നവംമ്പർ 8ന് തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് മുഴുവൻ പഞ്ചായത്ത് മുനിസിപ്പൽ കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടത്തുമെന്ന് ജില്ലാ പ്രസിഡൻ്റ് ടി.ഇ അബ്ദുല്ലയും ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാനും പറഞ്ഞു.

നികുതി കുറക്കാത്ത സർക്കാർ നിലപാട് ഇരട്ട താപ്പാണെന്നും  അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്താൻ ഇന്ധന വില കുറയേണ്ടത് അനിവാര്യമാണെന്ന് നേതാക്കൾ പറഞ്ഞു. കോവിഡ് വ്യാപനം മൂലം  വിലക്കയറ്റത്തിൽ വീർപ്പ് മുട്ടുന്ന കേരളത്തിലെ  ജനങ്ങൾക്ക് അടിക്കടിയുള്ള ഇന്ധന വിലവർദ്ധന ഇരുട്ടടിയാണ്.

കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ 22 സംസ്ഥാങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നികുതി കുറിച്ചിട്ടുണ്ട്. എന്നാൽ കേരളം ജനങ്ങളാകെ വെല്ലുവിളിച്ച് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കിൽ മുടന്തൻ ന്യായങ്ങൾ പറയാതെ നികുതി കുറക്കാൻ തയ്യാറാകണം. 

ദേവൻ പ്രസാദിച്ചിട്ടും പൂജാരി പ്രസാദിക്കാത്ത അവസ്ഥയാണ് കേരളത്തിലുള്ളതെന്നും ജില്ലയിലെ മുഴുവൻ പഞ്ചായത്ത് - മുനിസിപ്പൽ ആസ്ഥാനങ്ങളിലും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കണമെന്നും നേതാക്കാൾ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad