Type Here to Get Search Results !

Bottom Ad

അയ്യങ്കാളി സ്മാരക ജില്ലാതല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ മുതല്‍


കാസര്‍കോട് (www.evisionnews.in): ജില്ലയിലെ ദളിത് യുവാക്കളുടെ കായിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ദളിത് ലീഗ് ജില്ലാകമ്മിറ്റി നാളെയും മറ്റെന്നാളുമായി തളങ്കര മാലിക് ദീനാര്‍ മുസ്‌ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അയ്യങ്കാളി മെമ്മോറിയല്‍ ജില്ലാതല ഫുട്‌ബോള്‍ സെവന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് ജില്ലയിലെ പ്രഗത്ഭരായ 36 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് രാവിലെ 10 മണിക്ക് മുസ്‌ലിം ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് രാജു കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി കലാഭവന്‍ രാജു സ്വാഗതം പറയും. നാളെ വൈകുന്നേരം നാലി്‌ന് സമാപന സമ്മേളനം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐഎം വിജയന്‍ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയര്‍മാനും മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയുമായ മൂസ ബി ചെര്‍ക്കള സ്വാഗതം പറയും.

മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, എംഎല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്, എകെഎം അഷ്‌റഫ് വിശിഷ്ടാതിഥികളാകും. ഒന്നാം സ്ഥാനക്കാര്‍ക്ക് 33333 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 22222 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 11111 രൂപയും ട്രോഫിയും സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ മൂസ ബി ചെര്‍ക്കള, ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് രാജു കൃഷണന്‍, ജനറല്‍ സെക്രട്ടറി കലാഭവന്‍ രാജു, സിദ്ധീഖ് ചക്കര, രാഘവേന്ദ്ര സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad