Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ 70 പേര്‍ക്ക് കോവിഡ്: ചികിത്സയിലുള്ളത് 1052 പേര്‍


കാസര്‍കോട് (www.evisionnews.in): ജില്ലയില്‍ 70 പേര്‍ കൂടി കോവിഡ് പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 142 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1052പേരാണ് ചികിത്സയിലുള്ളത്. 138887 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 136687 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 553. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 8557പേര്‍

വീടുകളില്‍ 8091പേരും സ്ഥാപനങ്ങളില്‍ 466പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 8557പേരാണ്. പുതിയതായി 415പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1687സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 420പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 492പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 137പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 142പേരെ ഡിസ്ചാര്‍ജ് ചെയ്തു.






Post a Comment

0 Comments

Top Post Ad

Below Post Ad