Type Here to Get Search Results !

Bottom Ad

പിങ്ക് പോലീസിന്റെ പരസ്യ വിചാരണ: 50 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് പെണ്‍കുട്ടി ഹൈക്കോടതിയില്‍


കേരളം (www.evisionnews.in): മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലില്‍ പിങ്ക് പോലീസ് എട്ടു വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണയ്ക്കിരയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചു. ചെയ്യാത്ത കുറ്റത്തിന് പീഡിപ്പിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി ഹര്‍ജി നല്‍കി. പൊതുജനമധ്യത്തില്‍ വച്ച് ഉദ്യോഗസ്ഥയായ രജിത തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചു. അച്ഛനെ വസ്ത്രം അഴിച്ച് പരിശോധന നടത്തി.

എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് തന്നെ കണ്ടെത്തുകയായിരുന്നു. കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്ക്കെതിരെ ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അവര്‍ക്ക് സൗകര്യപ്രഥമായ സ്ഥലത്തേക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തതെന്നും ഹര്‍ജിയില്‍ ആരോപിച്ചു. ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും പോലീസും സ്വീകരിക്കുന്നത്. തനിക്ക് നേരിടേണ്ടിവന്ന മാനസിക ബുദ്ധിമുട്ടിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണമെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad