Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരും: യെല്ലോ, ഓറഞ്ച് അലര്‍ട്ട്


കേരളം (www.evisionnews.in): സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തില്‍ കോഴിക്കോട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളില്‍ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ടുണ്ട്. കന്യാകുമാരിക്കടുത്ത് ചക്രവാത ചുഴിയും കേരള കര്‍ണാടക തീരത്തെ ന്യൂനമര്‍ദ പാത്തിയും തുടരുകയാണ്. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

കൊല്ലം മുതല്‍ വയനാട് വരെ 10 ജില്ലകളില്‍ ഇന്നും എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടായിരിക്കും. 25ന് കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. അതേസമയം, മത്സ്യത്തൊഴിലാളി മുന്നറിയിപ്പില്ല. ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും ഇന്ത്യന്‍ മഹാസമുദ്രവും വലിയതോതില്‍ അസ്വസ്ഥമാണ്. കടല്‍വെള്ളത്തിന്റെ അസാധാരണമായ ചൂട് വരും നാളുകളിലുണ്ടാക്കാന്‍ പോകുന്ന ആഘാതം എന്തൊക്കെയാണെന്നു ഇപ്പോള്‍ പ്രവചിക്കാനാകില്ല.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad