Type Here to Get Search Results !

Bottom Ad

യുപിയിലേക്ക് പുറപ്പെട്ട് രാഹുല്‍ ഗാന്ധി; ലഖിംപൂര്‍ ഖേരി സന്ദര്‍ശനം നിരോധിച്ച് സര്‍ക്കാര്‍


ദേശീയം (www.evisionnews.in): ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍. ഞായറാഴ്ച നടന്ന അക്രമത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ട ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്ക ഗാന്ധി വാദ്ര ഉള്‍പ്പെടെയുള്ള നിരവധി പ്രതിപക്ഷ നേതാക്കളെ ഉ.പി സര്‍ക്കാര്‍ തടഞ്ഞിരുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എഴുതിയ കത്തില്‍, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ജില്ല സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നതായി കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഒരു കാരണവും ന്യായീകരണവുമില്ലാതെയാണ് പ്രിയങ്ക ഗാന്ധിയെ തടങ്കലില്‍ വച്ചിരിക്കുന്നതെന്നും കത്തില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ചാന്നി, പാര്‍ട്ടി നേതാവ് കെ സി വേണുഗോപാല്‍, രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് എന്നിവരുടെ പ്രതിനിധി സംഘം ഉച്ചയ്ക്ക് 1:30 ഓടെ സംസ്ഥാന തലസ്ഥാനമായ ലക്‌നൗവില്‍ എത്തും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad