Type Here to Get Search Results !

Bottom Ad

ജോലിക്ക് കോഴ: മധൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തി


കാസര്‍കോട് (www.evisionnews.in): ജോലി വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് പണം തട്ടിയെടുത്ത മധൂര്‍ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ എം. രാജീവന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഹാരിസ് ചൂരി, അബ്ദുല്‍ റഹിമാന്‍ ഹാജി പട്ട്ള, മഹമൂദ് വട്ടയക്കാട്, ബിഎ അബ്ദുള്ള, അബ്ദുല്‍ സമദ്, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, എംഎ മജീദ്, കുസുമം ചേനക്കോട്, ഇ അമ്പിളി, ഹബീബ് ചെട്ടുംകുഴി, ഹനീഫ അറന്തോട്, ഹനീഫ് ചൂരി, കെപി ജയരാജന്‍, മുഹമ്മദ് സാദിഖ്, സഫ്വാന്‍ മായിപ്പാടി, ബിഎം അബ്ദുല്‍ കരീം, കെ ചന്തുകുട്ടി, ശഫീഖ് മീപ്പുഗുരി, എംപി അബ്ദുല്‍ കരിം, ഷാഫി പൂനെ, എന്‍ഐ മുഹമ്മദ്, കെ നാരായണന്‍ നായര്‍, മൂസ പെരിയടുക്ക, സ്റ്റാനി റോഡ്രിഗസ്, പിഎ അബ്ദുല്‍ റസാഖ്, അബ്ദുല്‍ കരിം പട്ട്ള, ശിയാബ് പാറക്കട്ട, മജീദ് തിടുക്കണ്ടം, മുഹമ്മദ് അഷ്റഫ് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad