Type Here to Get Search Results !

Bottom Ad

തലപ്പാടി അതിര്‍ത്തി കടക്കാന്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്: നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യം


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നിന്നും ദക്ഷിണ കന്നഡ ജില്ലയില്‍ പ്രവേശിക്കുന്നതിന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. കേരളത്തില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുന്നുവെന്ന ആശങ്കയെ തുടര്‍ന്നാണ് ഒരുമാസത്തിലധികമായി അതിര്‍ത്തി കടക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാല്‍ കോളജുകളും സ്‌കൂളുകളും തുറക്കുന്ന സാഹചര്യത്തില്‍ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യമുയരുകയാണ്. ഈ ആവശ്യം ഉന്നയിച്ച് ദക്ഷിണ കന്നഡ ജില്ലയിലെ കൂട്ടായ്മയായ സഹയാത്രി ഭാരവാഹികള്‍ ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെവി രാജേന്ദ്രക്ക് നിവേദനം നല്‍കി. കാസര്‍കോട് ജില്ലയില്‍ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും പാരാമെഡികല്‍ ജീവനക്കാരും ബിസിനസുകാരും മറ്റുള്ളവരും ഉള്‍പെടെ ആയിരക്കണക്കിന് പേര്‍ ദക്ഷിണ കന്നഡ ജില്ലയിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നുണ്ടെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒന്നര മാസത്തിനിടെ ഞങ്ങള്‍ നാലു തവണ ടെസ്റ്റിന് വിധേയരായി. സ്‌കൂളുകളും കോളജുകളും പുനരാരംഭിക്കുന്നതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കാസര്‍കോട്ടെ വിദ്യാര്‍ഥികളും ആഴ്ചയില്‍ ഒരിക്കല്‍ ടെസ്റ്റിന് വിധേയരാകണം. ഇതു വളരെയധികം അസൗകര്യം ഉണ്ടാക്കുന്നതായും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments

Top Post Ad

Below Post Ad