Type Here to Get Search Results !

Bottom Ad

തുരുത്തി അങ്കണവാടി കെട്ടിടത്തിന് സ്ഥലം സൗജന്യം നല്‍കിയ ടിഎ മുഹമ്മദ് ഹാജിക്ക് സ്‌നേഹാദരം


കാസര്‍കോട് (www.evisionnews.in): പിതാവ് ടിഎ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ സ്മരണാര്‍ഥം തുരുത്തി അങ്കണവാടി കെട്ടിടത്തിന് സൗജന്യമായി സ്ഥലംനല്‍കിയ പൗരപ്രമുഖനും മുസ്ലിം ലീഗ് മുന്‍ ശാഖാ പ്രസിഡന്റുമായ ടിഎ മുഹമ്മദ് ഹാജിയെ മുസ്ലിം ലീഗ് തുരുത്തി ശാഖാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. മുസ്ലിം ലീഗ് യൂത്ത് ലീഗ് സംഘടിപ്പിച്ച സ്‌നേഹാദരം പരിപാടിയില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല ആദരിച്ചു.

ചടങ്ങില്‍ വിശിഷ്ഠാതിഥിയായി എകെഎം അഷ്‌റഫ് എംഎല്‍എ, മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ്് ബഷീര്‍ തൊട്ടാന്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ അഷ്‌റഫ് എടനീര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്് അസീസ് കളത്തൂര്‍, ടിഎച്ച് മുഹമ്മദ് ഹാജി, സൈനുദീന്‍ പട്ടിലവളപ്പ്, ടിഎ മുഹമ്മദ് കുഞ്ഞി. അഷ്‌റഫ് ടി.കെ, ബിഎസ് സൈനുദ്ധീന്‍, ടിഎഎം ഷാഫി, എഎന്‍ അബ്ദുല്‍ റഹിമാന്‍ ഹാജി, അഷ്ഫാഖ് അബൂബക്കര്‍, സലീം ഗാലക്‌സി, നവാസ് ആനബാഗില്‍, ഫിറോസ് അട്ക്കത്ത് ബയല്‍, ഹബീബ് എഎച്ച്, ഷാഫി ഖത്തര്‍, ടിഎസ് സൈനുദ്ധീന്‍, ഷഫീഖ് തുരുത്തി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad