Type Here to Get Search Results !

Bottom Ad

എസ്‌വൈഎസ് ഉദുമ മേഖല റബീഹ് കാമ്പയിന്‍ ഉദ്ഘാടനവും മൗലീദ് സദസും സംഘടിപ്പിച്ചു


കാസര്‍കോട് (www.evisionnews.in): എസ്‌വൈഎസ് റബീഹ് കാമ്പയിന്‍ ഉദുമ മേഖലാതല ഉദ്ഘാടനം ചെമ്പിരിക്ക സിഎം ഉസ്താദ് ഇസ്ലാമിക് സെന്ററില്‍ എസ്‌കെഎസ്എസ്എഫ് ജില്ലാ ഉപാദ്ധ്യക്ഷന്‍ സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍ ഹുദവി മാസ്തികുണ്ട് നിര്‍വ്വഹിച്ചു. ലോകം പ്രതിസന്ധികളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ പ്രവാചക ചര്യ മുറുകെപിടിച്ച് മുന്നോട്ടു പോകാന്‍ വിശ്വാസികള്‍ തയാറാകണമെന്ന് തങ്ങള്‍ പറഞ്ഞു.

ചെമ്പിരിക്ക ഖത്തീബ് സിദ്ധീഖ് ബാഖവി മൗലീദ് മജ്‌ലിസിന് നേതൃത്വം നല്‍കി. മേഖല പ്രസിഡന്റ്് താജുദ്ധീന്‍ ചെമ്പിരിക്ക അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ചെമ്പിരിക്ക ജമാഅത് പ്രസിഡന്റ്് സിഎച്ച് മുഹമ്മദ് കുഞ്ഞി, ഇസ്ഹാഖ് ഹുദവി തുറുക്കി, മേഖലാ വൈസ് പ്രസിഡന്റ്് അഷ്‌റഫ് മുക്കുന്നോത്ത്, ജോ. സെക്രട്ടറി അബ്ദുല്ല പക്ര, ശാഫി സിഎ ചെമ്പിരിക്ക, ഹമീദ് കണ്ടത്തില്‍, മഹ്മൂദ് ദേളി, ഖലീല്‍ ചെമ്പിരിക്ക, മുസമ്മില്‍ ചെമ്പിരിക്ക സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad