Type Here to Get Search Results !

Bottom Ad

എസ്‌വൈഎസ് കന്യപ്പാടി നീര്‍ച്ചാല്‍ യൂണിറ്റ് സാന്ത്വന ഭവനം യൂത്ത് സ്‌ക്വയര്‍ ആരംഭിക്കുന്നു


ബദിയടുക്ക (www.evisionnews.in): കന്യപ്പാടി- നീര്‍ച്ചാല്‍ യൂണിറ്റിന് കീഴില്‍ സാന്ത്വന ഭവനം യൂത്ത് സ്‌ക്വയര്‍ ആരംഭിക്കുന്നു. ജാതി മതഭേദമില്ലാതെ അശരണരെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഓക്‌സിജന്‍ മെഷീന്‍, വീല്‍ചെയര്‍, വാക്കര്‍, ക്രഷര്‍, വോക്കിങ് സ്റ്റിക്സ്, വാട്ടര്‍ ബെഡ്, എയര്‍ ബെഡ്, നെബുലൈസര്‍, വേപ് റൈസര്‍, ഗ്ലുക്കോ മീറ്റര്‍, പള്‍സ് ഓക്‌സിമീറ്റര്‍, ബിപി ചെക്കര്‍, അപാര്‍ട്ടസ്, ഫ്‌ലവര്‍ കോട്ട് തുടങ്ങിയ ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ സൗജന്യമായി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും.

ആതുര സേവനം, ദുരിതാശ്വാസം, ഭവനനിര്‍മാണം തുടങ്ങി ജീവകാരുണ്യ രംഗത്ത് യൂണിറ്റ് പ്രവര്‍ത്തകര്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളും മരുന്നും ഭക്ഷണവുമടക്കമുള്ള അടിയന്തര സഹായങ്ങളുമൊരുക്കി കോവിഡ് മഹാമാരിയുടെ കുരുക്കില്‍ നിശ്ചലമായിപ്പോയ ദുരിത ജീവിതങ്ങളുടെ വിളിപ്പുറത്ത് സമര്‍പ്പിത സേവനത്തിന്റെ ഉദാത്ത മാതൃകയായി എസ്‌വൈഎസ് കന്യപ്പാടി- നീര്‍ച്ചാല്‍ സാന്ത്വനം വോളന്റിയര്‍മാര്‍ രംഗത്തുണ്ടായിരുന്നു.

ജീവന്‍ രക്ഷാമരുന്നുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കല്‍, അണു നശീകരണം, കിറ്റ് വിതരണം, കോവിഡ് വാക്സിനേഷന്‍ ഹെല്‍പ്പ്‌ഡെസ്‌ക് തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ യൂണിറ്റിന് കീഴില്‍ നടത്തുകയും ചെയ്തിട്ടുണ്ട്. പ്രവര്‍ത്തനം ശക്തിപ്പെടുത്താനും കൂടുതല്‍ ആവശ്യക്കാര്‍ക്ക് സേവനം ലഭ്യമാക്കാനും കൂടിയുള്ളതാണ് സ്വന്തനാ ഭവനം. കനപ്പാടിയില്‍ ആരംഭിക്കുന്ന ഈ ഭവനത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad