Type Here to Get Search Results !

Bottom Ad

വിദ്യാര്‍ഥിനികളെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച സംഭവം: ശക്തമായ നടപടികള്‍ സ്വീകരിക്കണം: എംഎസ്എഫ്


കാസര്‍കോട് (www.evisionnews.in): ചെമ്മനാട് ഗവ .സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ഥിനികളെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറിനെതിരെ അധികാരികള്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോടും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാലും പറഞ്ഞു.

ഇറങ്ങേണ്ട സ്ഥലത്തു കുട്ടികളെ ഇറക്കാതെ മുന്നോട്ടുപോയ ഓട്ടോ ഡ്രൈവറുടെ കോളറില്‍ പിടിച്ചു വലിചിട്ടു പോലും ഓട്ടോ നിര്‍താതെ സ്പീഡ് കൂട്ടി ഓടിച്ചത് കൊണ്ടാണ് ഓട്ടോയില്‍ നിന്ന് ചാടിയതെന്നാണ് കുട്ടികള്‍ പറയുന്നത്. വിദ്യാര്‍ഥിനികളുടെ മൊഴി വിശ്വാസത്തിലെടുത്തു പൊലീസ് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണെന്നും നേതാക്കള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad