Type Here to Get Search Results !

Bottom Ad

പ്ലസ്ടു പഠനം: അവസര നിഷേധം അനുവദിക്കാനാവില്ല പ്രതിഷേധം അലയടിച്ച് എസ്‌കെഎസ്എസ്എഫ് 'സമരത്തുടക്കം'


കാസര്‍കോട് (www.evisionnews.in): എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെട്ട സര്‍ക്കാര്‍ നടപടിക്കെതിരെ ജില്ലാ എസ്‌കെഎസ്എസ്എഫ് കമ്മറ്റി കലക്ട്രേറ്റിനു മുന്നില്‍ നടത്തിയ സമരത്തുടക്കത്തില്‍ പ്രതി ഷേധം അലയടിച്ചു. മലബാര്‍ ജില്ലകളിലെ പഠനത്തില്‍ മികവ് കാട്ടിയ വിദ്യാര്‍ഥികളെ പെരുവഴിയിക്കുന്ന നടപടി സര്‍ക്കാര്‍ തിരുത്തി അര്‍ഹമായ സീറ്റുകള്‍ അനുവദിച്ചു നല്‍കാന്‍ തയാറാകാത്ത പക്ഷംശക്തമായ സമരപരിപാടികള്‍ക്ക് എസ്‌കെഎസ്എസ്എഫിന് നേതൃത്വം നല്‍കേണ്ടി വരുമെന്ന് 'പ്ലസ്ടു പഠനം; അവസര നിഷേധം അനുവദിക്കാനാവില്ല' എന്ന പ്രമേയത്തില്‍ നടത്തിയ 'സമരത്തുടക്കം' മുന്നറിയിപ്പ് നല്‍കി.

സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി കെ. താജുദ്ദീന്‍ ദാരിമി പടന്ന ഉദ്ഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. അഡ്വ. ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്ഫ് എടനീര്‍, വികെ മുഷ്താഖ് ദാരിമി, യൂനുസ് ഫൈസി കാക്കടവ്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മൂസ നിസാമി നാട്ടക്കല്‍, പിഎച്ച് അസ്ഹരി കളത്തൂര്‍ സംസാരിച്ചു. മെയ്തു മൗലവി ചെര്‍ക്കള, ജൗഹര്‍ ഉദുമ, ബിലാല്‍ ആരിക്കാടി, ഹാഷിം ഓരിമുക്ക്, ലത്തീഫ് തൈക്കടപ്പുറം, അജാസ് കുന്നില്‍, ത്വയ്യിബ് കാനക്കോട്, നാസര്‍ മാവിലാടം, ഹക്കീം ദാരിമി വിദ്യാനഗര്‍, അബ്ദുല്ല ടിഎന്‍ മൂല, ഹമീദ് ചേരങ്കൈ, ലത്തീഫ് മൗലവി നാരമ്പാടി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad