Type Here to Get Search Results !

Bottom Ad

എസ്‌കെഎസ്എസ്എഫ് കുമ്പള മേഖല കാമ്പസ് വിംഗ് എക്‌സിക്യൂട്ടീവ് മീറ്റ് സംഘടിപ്പിച്ചു


കുമ്പള (www.evisionnews.in): വിദ്യാര്‍ഥികള്‍ നന്മയുടെ പ്രചാകരാവണമെന്നും കാമ്പസുകളില്‍ ഇസ്ലാമിക് ചിട്ടയിലായി വിദ്യാര്‍ഥികളെ ഉയര്‍ത്തികൊണ്ട് വരുന്നതില്‍ എസ്‌കെഎസ്എസ്എഫ് ലീഡേഴ്‌സ് പ്രവര്‍ത്തിക്കണമെന്ന് പിഎച്ച് അസ്ഹരി ആദൂര്‍ അഭിപ്രായപ്പെട്ടു. എസ്‌കെഎസ്എസ്എഫ് കുമ്പള മേഖല കാമ്പസ് വിംഗ് സംഘടിപ്പിച്ച എക്‌സിക്യൂട്ടീവ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്‌കെഎസ്എസ്എഫ് കുമ്പള മേഖല ജനറല്‍ സെക്രട്ടറി റാസിഖ് ഹുദവി അധ്യക്ഷത വഹിച്ചു. ജാബിറലി സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് ചെയര്‍മാന്‍ ബിലാല്‍ ആരിക്കാടി വിശദീകരണം നടത്തി. റാസിഖ് മൈമൂന്‍ നഗര്‍, മുഹാസ് മൊഗ്രാല്‍, മര്‍വാന്‍ ആരിക്കാടി, മുനവ്വര്‍, അഹ്മദ് സായിദ് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad