Type Here to Get Search Results !

Bottom Ad

കര്‍ഷക സമര സ്ഥലത്ത് യുവാവിനെ കൊലപ്പെടുത്തി പോലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കി; പിന്നില്‍ സിഖ് സംഘമെന്ന് റിപ്പോര്‍ട്ട്


ദേശീയം (www.evisionnews.in): ഡല്‍ഹി സിംഘു അതിര്‍ത്തിയിലെ കര്‍ഷകരുടെ സമരസ്ഥലത്ത് ഒരു യുവാവിന്റെ മൃതദേഹം പോലീസ് ബാരിക്കേഡില്‍ കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന്റെ ഇടതു കൈത്തണ്ട മുറിച്ചു മാറ്റിയ നിലയിലാണ്. നിലത്ത് ചോര തളം കെട്ടിയിട്ടുണ്ട്. ഹരിയാനയിലെ സോണിപത് ജില്ലയിലെ കുണ്ഡലിയില്‍ നടന്ന ക്രൂരമായ കൊലപാതകത്തിന് പിന്നില്‍ നിഹാങ് എന്ന സിഖ് സംഘമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഒരു കൂട്ടം നിഹാങ്ഗുകള്‍ ഒരു യുവാവിന്റെ കൈത്തണ്ട മുറിച്ചുമാറ്റിയ ശേഷം അയാള്‍ക്ക് മുകളില്‍ നില്‍ക്കുന്നതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. നിഹാങ്ഗുകളില്‍ ചിലര്‍ കുന്തം കൈയില്‍ പിടിച്ച് യുവാവിന് ചുറ്റും നില്‍ക്കുകയും അയാളോട് തന്റെ പേരും ഗ്രാമവും പറയുവാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. വീഡിയോയിലെ പുരുഷന്മാര്‍ ആരും തന്നെ മുറിവേറ്റ മനുഷ്യനെ സഹായിക്കാന്‍ ഒരു നീക്കവും നടത്തുന്നില്ല.

സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപിച്ചാണ് യുവാവിനെ നിഹാങ്ഗുകള്‍ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. യുവാവ് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. യുവാവിനെതല്ലികൊന്നതിന് ശേഷം മൃതദേഹം പോലീസ് ബാരിക്കേഡില്‍ കെട്ടി തൂക്കിയിട്ടു, തുടര്‍ന്ന് കൈത്തണ്ട മുറിച്ചു. സോണിപത് പോലീസ് മൃതദേഹം സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. ക്രൂരമായ സംഭവത്തെക്കുറിച്ച് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad