Type Here to Get Search Results !

Bottom Ad

ഗൗരി ലങ്കേഷ് വധം: ഹൈക്കേടതി റദ്ദാക്കിയ പ്രതിക്കെതിരായ കുറ്റം സുപ്രീംകോടതി പുനഃസ്ഥാപിച്ചു


ദേശീയം (www.evisionnews.in): മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ കര്‍ണാടക സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം(കെ.സി.ഒ.സി.എ) ചുമത്തിയ കുറ്റം സുപ്രീംകോടതി പുനഃസ്ഥാപിച്ചു. ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ്, കുറ്റം റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ നല്‍കിയ ഹരജിയിലാണ് തീരുമാനം. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ബംഗളൂരു പോലീസ് കമ്മിഷണര്‍ 2018-ല്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് മോഹന്‍ നായക് എന്ന പ്രതിക്കെതിരെ കെ.സി.ഒ.സി.എ പ്രകാരം കുറ്റംചുമത്തിയത്. ഏപ്രില്‍ 22ന് ഹൈക്കോടതി ഇത് റദ്ദാക്കുകയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad