കണ്ണൂര്‍ (www.evisionnews.in): ഒന്നരവര്‍ഷമായി അടഞ്ഞ സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടയില്‍ ക്ലാസ് മുറിയില്‍ മൂര്‍ഖന്‍ പാമ്പ്. കണ്ണൂര്‍ മയ്യിലെ ഐഎംഎന്‍എസ് ഗവ.ഹയര്‍സെക്കന്ററി സ്‌കുളിലാണ് പാമ്പിനെ കണ്ടെത്തിയത്. കോവിഡ് സാഹചര്യമായതിനാല്‍ ക്ലാസുകള്‍ നടക്കാത്തിനാല്‍ ഒന്നര വര്‍ഷമായി സ്‌കൂള്‍ അടഞ്ഞുകിടക്കുകയായിരുന്നു. നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിനോടനുബന്ധിച്ച് സ്‌കൂളും പരിസരവും വൃത്തിയാക്കാന്‍ എത്തിയവരാണ് പാമ്പിനെ ക്ലാസ്റൂമില്‍ കണ്ടെത്തിയത്. മൂര്‍ഖനെ പിടികൂടി വനത്തിലേക്ക് വിട്ടയച്ചു.
വൃത്തിയാക്കുന്നതിനിടയില്‍ സ്‌കൂള്‍ ക്ലാസ് മുറിയില്‍ മൂര്‍ഖന്‍ പാമ്പ്
4/
5
Oleh
evisionnews