Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഉള്‍പ്പടെ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്


കാസര്‍കോട് (www.evisionnews.in): അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ എട്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

ജലനിരപ്പ് ഉയര്‍ന്നുവരുന്നതിനാല്‍ ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2396.90 അടിയായി. ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. അതിന് ശേഷം ഷട്ടര്‍ തുറന്ന് ജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും. അതേസമയം സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന പ്രവര്‍ത്തനങ്ങള്‍ക്ക് എ.ഡി.ജി.പി വിജയ് സാക്കറയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad