Type Here to Get Search Results !

Bottom Ad

അതിസുരക്ഷാ നമ്പര്‍പ്ലേറ്റുള്ള ഇരുചക്ര വാഹനങ്ങള്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നതായി ആരോപണം


കോഴിക്കോട് (www.evisionnews.in): പുതിയ വാഹനനയമനുസരിച്ച് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുള്ള ഇരുചക്ര വാഹനങ്ങള്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നതായി ആരോപണം. പഴയ രീതിയില്‍ തന്നെ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കണമെന്നാണ് പോലീസ് പറയുന്നത്. 2020ലെ പുതിയ വാഹനനയമനുസരിച്ച് മുന്‍വശത്തെ നമ്പര്‍ പ്ലേറ്റില്‍ അക്കങ്ങളും അക്ഷരങ്ങളും ഒരേ നിരയില്‍ രേഖപ്പെടുത്തണം.

പിന്‍വശത്തെ നമ്പര്‍ പ്ലേറ്റില്‍ ആദ്യനിരയിലും രണ്ടാമത്തെ നിരയിലും അക്കങ്ങളോ അക്ഷരങ്ങളോ അഞ്ചുവീതം രേഖപ്പെടുത്തണം. എന്നാല്‍ സംസ്ഥാനത്തെ ചില പൊലീസുദ്യോഗസ്ഥര്‍ പഴയ മാതൃകയില്‍ നമ്പര്‍ രേഖപ്പെടുത്തണമെന്നാണ് പറയുന്നത്. ഇങ്ങനെ മാറ്റിയില്ലെങ്കില്‍ പിഴയീടാക്കുമെന്ന് പറയുന്നതായും പരാതിയുണ്ട്. കാഞ്ഞങ്ങാട്, കോഴിക്കോട്, ഇടപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും പരാതി വന്നിട്ടുണ്ടായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad