Type Here to Get Search Results !

Bottom Ad

ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു: രണ്ടാഴ്ചയില്‍ കൂടിയത് ആറു രൂപയോളം


കേരളം (www.evisionnews.in): ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 107 രൂപ 35 പൈസയും ഡീസല്‍ ലിറ്ററിന് 100 രൂപ 74 പൈസയും ആണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 108 രൂപ 81 പൈസയും ഡീസല്‍ ലിറ്ററിന് 102 രൂപ 38 പൈസയും ആണ്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 106.97 രൂപയും ഡീസലിന് 102.40 രൂപയുമാണ് വില. ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്ന് വരെ പെട്രോളിന് 4.60 രൂപയും ഡീസലിന് 5.63 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad