Type Here to Get Search Results !

Bottom Ad

പട്‌ള ജിഎച്ച്എസ് സ്‌കൂളില്‍ ശുചിത്വഗ്രാമം ഹരിതഗ്രാമം പരിപാടിക്ക് തുടക്കമായി


കാസര്‍കോട് (www.evisionnews.in): സംഘം ക്ലബ് പട്‌ളയും നെഹ്‌റു യുവകേന്ദ്ര കാസര്‍കോടും സംയുക്തമായി നടത്തുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്ലീന്‍ ഇന്ത്യ പരിപാടിയുടെ ഭാഗമായി ശുചിത്വഗ്രാമം ഹരിതഗ്രാമം കാസര്‍കോട് ബ്ലോക്ക്തല ഉദ്ഘാടനം ജിഎച്ച്എസ്എസ് പട്‌ള സ്‌കൂളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സിഎ ഷൈമ സ്‌കൂള്‍ പരിസരത്തെ പ്ലാസ്റ്റിക് ശേഖരിച്ച് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എച്ച്‌കെ അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ നസീറ മജീദ് മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റര്‍ പ്രദീപ് പിആര്‍ സ്വാഗതം പറഞ്ഞു. നെഹ്റു യുവകേന്ദ്ര ഓഫീസര്‍ അഖില്‍ പി, വളണ്ടിയര്‍ ഫാറൂഖ് പ്രദീപ്കുമാര്‍ സ്റ്റാഫ് സെക്രട്ടറി, ഷാഫി പൂനെ, എഎം മജീദ്, ലക്ഷ്മണന്‍ മാസ്റ്റര്‍, സ്‌കൂള്‍ ടീച്ചേഴ്‌സ്, ക്ലബ് അംഗങ്ങള്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad