Type Here to Get Search Results !

Bottom Ad

ഒക്ടോബര്‍ രണ്ടു മുതല്‍ കേരള ഗസറ്റ് ഓണ്‍ലൈനില്‍; ഇനി അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാം


കേരളം  (www.evisionnews.in): കേരള സര്‍കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ കേരള ഗസറ്റ് ഇലക്‌ട്രോണിക് പബ്ലിഷിംഗ് സംവിധാനത്തില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇ-ഗസറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. അച്ചടി വകുപ്പിന്റെ കീഴില്‍ നല്‍കുന്ന പൊതുജന സേവനനങ്ങളായ പേര്മാറ്റം, മതംമാറ്റം, ലിംഗ മാറ്റം, ജാതി തിരുത്തല്‍ എന്നിവയ്ക്ക് ജനങ്ങള്‍ നേരിട്ട് പോയി അപേക്ഷിക്കണമെന്നില്ല മറിച്ച്‌ compose(dot)kerala (dot)gov(dot)in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അതേസമയം ഈ സേവനങ്ങള്‍ക്കുള്ള ഫീസ് ഇ-ട്രഷറി വഴി ഓണ്‍ലൈനായി അടയ്ക്കുവാനും സാധിക്കും. പൊതു ജനങ്ങള്‍ക്ക് ഉപകാരപ്രദമായ അവകാശ സെര്‍ടിഫികറ്റ് വിജ്ഞാപനങ്ങളും. മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ വിജ്ഞാപനങ്ങളും പരസ്യങ്ങളും തുടങ്ങിയവയുടെ പ്രസിദ്ധപ്പെടുത്തല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഓണ്‍ലൈനായി compose(dot)kerala(dot)gov(dot)in വഴി നിര്‍വ്വഹിക്കേണ്ടതാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad