Type Here to Get Search Results !

Bottom Ad

പ്രവാസി ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു


ഉദുമ (www.evisionnews.in): പ്രവാസി ലീഗ് ഉദുമ മണ്ഡലം യോഗം മേല്‍പറമ്പ് മുസ്ലിം ലീഗ് ഓഫീസില്‍ മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡെന്റ് കെഇ ബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് എരോല്‍ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറിയായി അഹമ്മദലി മൂടംബയലിനെ തെരഞ്ഞെടുത്തു. ബഷീര്‍ പാക്യര സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി എബി ഷാഫി, പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ, ജില്ലാ പ്രസിഡന്റ്് എപി ഉമ്മര്‍, ജനറല്‍ സെക്രട്ടറി ഖാദര്‍ ഹാജി ചെങ്കള, ട്രഷറര്‍ ടിപി കുഞ്ഞബ്ദുള്ള, മണ്ഡലം നിരീക്ഷകന്‍ കൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍, ജില്ലാ വൈസ് പ്രസിഡന്റ് ദാവൂദ് ചെമ്പരിക്ക, മണ്ഡലം ട്രഷറര്‍ അബ്ബാസ് പള്ളിക്കര, നൗഷാദ് ആലിച്ചേരി, മാഹിന്‍ കീഴുര്‍, അസ്ലം കീഴുര്‍, അഹമ്മദലി മൂടംബയല്‍ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയ ആഹ്വന പ്രകാരം പ്രവാസി ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 21നു നടക്കുന്ന കലക്ടറേറ്റ് ധര്‍ണ വിജയിപ്പിക്കാന്‍ മണ്ഡലത്തില്‍ നിന്നും പരമാവധി ആളുകളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad