Type Here to Get Search Results !

Bottom Ad

കാലം കാലികം ദൗത്യം: യൂത്ത് ലീഗ് ജില്ലാ ത്രിദിന എക്‌സിക്യൂട്ടിവ് ക്യാമ്പ് റാണിപുരത്ത്


കാസര്‍കോട് (www.evisionnews.in): മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ എക്‌സിക്യൂട്ടിവ് ക്യാമ്പ് ഒക്ടോബര്‍ 27, 28, 29ന് റാണിപുരത്ത് നടക്കും. കാലം, കാലികം ദൗത്യം എന്ന പ്രമേയത്തില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് ക്യാമ്പ് രൂപം നല്‍കും. പരിപാടിയുടെ ലോഗോ മുസ്്‌ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡന്റ്് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്‌റഫ് എംഎല്‍എ, ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, സംസ്ഥാന സമിതി അംഗങ്ങളായ അഷ്‌റഫ് എടനീര്‍, ടിഡി കബീര്‍, ജില്ലാ ഭാരാവാഹികളായ ഷാനവാസ് പള്ളിക്കര, എംഎ നജീബ്, ഹാരിസ് തായല്‍, ഷംസുദ്ദീന്‍ ആവിയില്‍, റഫീഖ് കേളോട്ട്, ബാത്തിഷാ പൊവ്വല്‍, എംപി നൗഷാദ്, ഹാരിസ് അങ്കക്കളരി, പിബി ഷഫീഖ് സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad