Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് യൂത്ത് റിവൈവ് -21 പ്രഖ്യാപന സംഗമം നടത്തി


കാസര്‍കോട് (www.evisionnews.in): ഒത്തുചേരാം പടുത്തുയര്‍ത്താം നേരിനായ് സംഘടിക്കാം എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് മധൂര്‍ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ത്രൈമാസ സംഘടനാ ശാക്തീകരണ കാമ്പയിന്‍ പ്രഖ്യാപന സംഗമം നടത്തി. മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് ചൂരി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍ കാമ്പയിന്‍ പദ്ധതി അവതരിപ്പിച്ച് സംസാരിച്ചു. ശിയാബ് പാറക്കെട്ട അധ്യക്ഷത വഹിച്ചു. കലന്തര്‍ ഷാഫി സ്വാഗതം പറഞ്ഞു. എസ്ടിയു ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുത്തലിബ് പാറക്കെട്ടയെ പരിപാടിയില്‍ ആദരിച്ചു. യു ബഷീര്‍ ഹാജി, ഹബീബ് ചെട്ടുംകുഴി, ഹനീഫ് ചൂരി, എംഎ ഖലീല്‍, ഹനീഫ് അറന്തോട്, അഷ്‌റഫ് പാറ, മൊയ്തു മിന്നല്‍, മുഹമ്മദ് കുഞ്ഞി ചൂരി, ഇഖ്ബാല്‍ ചെട്ടുംകുഴി, ജവാദ് അറന്തോട്, അബ്ദുല്‍ റഹീം ഹിദായത്ത് നഗര്‍, ജവാദ് കെ ജി അറന്തോട്, മശൂക്ക് അറന്തോട്, മുസ്തഫ പള്ളം സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad