Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് ക്യാപ്റ്റന് യാത്രയയപ്പ് നല്‍കി


കാസര്‍കോട് (www.evisionnews.in): ജോലിയാവശ്യാര്‍ഥം വിദേശത്തു പോകുന്ന മണ്ഡലം സെക്രട്ടറിയും വൈറ്റ്ഗാര്‍ഡ് ക്യാപ്റ്റനുമായ ആഷിഖ് റഹ്മാന്‍ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നല്‍കി. പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍ ഉപഹാരം നല്‍കി. ജില്ലാ ട്രഷറര്‍ എംബി ഷാനവാസ് ഷാളണിയിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് കെഎംഎ റഹ്മാന്‍ കാപ്പില്‍, ദാവൂദ് പള്ളിപ്പുഴ, മൊയ്തു തൈര, ബികെ മുഹമ്മദ് ഷാ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad