Type Here to Get Search Results !

Bottom Ad

ലഖിംപൂര്‍ ഖേരിയിലെ ദാരുണ സംഭവം: എംഎസ്എഫ് പന്തംകൊളുത്തി പ്രതിഷേധിച്ചു




കാസര്‍കോട് (www.evisionnews.in): കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കര്‍ഷക നിയമങ്ങള്‍ക്കെതിരെ ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ സമാധാനപരമായി പ്രതിഷേധിച്ചിരുന്ന കര്‍ഷക സമരക്കാര്‍ക്കിടയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ വാഹനവ്യൂഹം ഇടിച്ചു കയറ്റി എട്ടു പേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എംഎസ്എഫ് എതിര്‍ത്തോട് ശാഖ പ്രവര്‍ത്തകര്‍ പ്രതിഷേധ പന്തം കൊളുത്തി.

കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയാണ് വണ്ടിയോടിച്ചതെന്നിരിക്കെ അവരെ അറസ്റ്റ് ചെയ്യുന്നതിന് പകരം സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ പോയ പ്രിയങ്ക ഗാന്ധിയെ തടവിലാക്കിയ യുപി പൊലീസിന്റെ നടപടിക്കെതിരെയും പ്രതിഷേധം പ്രകടിപ്പിച്ചു. സീതാപ്പൂര്‍ ജയിലില്‍ സത്യാഗ്രഹമിരിക്കുന്ന പ്രിയങ്ക ഗാന്ധിക്ക് ഐക്യദാര്‍ഢ്യവും അറിയിച്ചു. 

എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹാഷിര്‍ മൊയ്തീന്‍, ടെക്‌ഫെഡ് ജില്ലാ ജോ. കണ്‍വീനര്‍ ഇബ്രാഹിം ഇജാസ്, യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് മുസ്തഫ എ.കെ, ജനറല്‍ സെക്രട്ടറി സിറാജ് പി.എസ്, സെക്രട്ടറിമാരായ നാഫിഹ് സി.എന്‍, അജ്മല്‍ അഹ്‌മദ്, എം.എസ്.എഫ് ശാഖാ പ്രസിഡന്റ് അര്‍ഷാദ് സി.എ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം കപ്പണ, നാസര്‍ കുന്നില്‍, അസറുദ്ധീന്‍ കൂളിക്കാട്, ഹാറൂന്‍ കുന്നില്‍, ശാക്കിര്‍ കുന്നില്‍, റാഷിദ് കുണ്ടോള്‍മൂല, അബ്ഷര്‍ ബേര്‍ക്ക, സബാദ്, സിനാന്‍ ബദര്‍നഗര്‍, റൗഫ് ഇ.എച്ച്, ശംസുദ്ധീന്‍, ശാഹിദ്, അന്‍സാര്‍, ഹബീബ് റഹ്‌മാന്‍, ഹൈദര്‍, അബൂ താഹിര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad