Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ചുവട് ക്യാമ്പയിന്‍ : പള്ളത്തടുക്ക ശാഖയില്‍ തുടക്കമായി


പള്ളത്തടുക്ക (www.evisionnews.in): അടിയുറച്ച ഇന്നലകള്‍ ആടി ഉലയാത്ത വര്‍ത്തമാനം അസ്ഥിത്വത്തിന്റെ ഭാവി എം.എസ്.എഫ് പള്ളത്തടുക്ക ശാഖ ചുവട് ശാക്തീകരണ ക്യാമ്പയിന്റെ മുന്നോടിയായി പള്ളത്തടുക്ക മര്‍ഹും ബീ.കെ ഫസല്‍ ഹാജി മെമ്മോറിയല്‍ സൗധം ലീഗ് ഹൗസ് പരിസരത്ത് അഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് നൂറുദ്ധീന്‍ പള്ളത്തടുക്ക പതാക ഉയര്‍ത്തി. തയ്യിബ് പള്ളത്തടുക്ക,നിസാം പള്ളത്തടുക്ക, ഷാഫി പള്ളത്തടുക്ക, സഅദ് അക്കരെ,ഫയാസ് കാമന, ഷിബിന്‍ സഅദ്, അന്‍സാഫിര്‍, ഷമീം, റാഫി, മനാസ്, സക്ക്വാന്‍ തുടങ്ങിയവര്‍ സംബദ്ധിച്ചു.

ഇന്ന് രാത്രി 7 മണിക്ക് പള്ളത്തടുക്ക മര്‍ഹും ബീ.കെ ഫസല്‍ ഹാജി മെമ്മോറിയല്‍ സൗധം ലീഗ് ഹൗസില്‍ വെച്ച് നടക്കുന്ന ക്യാമ്പയിന്‍ മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ബദ്‌റുദ്ധീന്‍ താസിം ഉദ്ഘാടനം ചെയ്യും, ബദിയടുക്ക പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ഹമീദ് പള്ളത്തടുക്ക, മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറി റഫീഖ് കേളോട്ട് മുഖ്യത്ഥികളായി സംബദ്ധിക്കും.

എം.എസ്.എഫ് സംസ്ഥാന കൗണ്‍സിലര്‍ സക്കീര്‍ ബദിയടുക്ക വിഷയവതരിപ്പിക്കും,അഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് നുറുദ്ധീന്‍ പള്ളത്തടുക്ക,മുസ്ലിം യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ഹൈദര്‍ കുടുപ്പംകുഴി, മുസ്ലിം യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ കാടമന,എം.എസ്.എഫ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് റിഫായി ചെര്‍ളടുക്ക,എം.എസ്.എഫ് ബദിയടുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി തയ്യിബ് പള്ളത്തടുക്ക തുടങ്ങിയവര്‍ സംബന്ധിക്കും..

ഫോട്ടോ അടിക്കുറിപ്പ്;

എം.എസ് എഫ് ചുവട് 2021 ക്യാമ്പയിന്റെ മുന്നോടിയായി വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് നൂറുദ്ധീന്‍ പള്ളത്തടുക്ക പതാക ഉയര്‍ത്തുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad