Type Here to Get Search Results !

Bottom Ad

പ്ലസ് വണ്‍ സീറ്റ് നിഷേധം: എംഎസ്എഫ് കലക്ടറേറ്റ് മാര്‍ച്ച് നാളെ


കാസര്‍കോട് (www.evisionnews.in): എസ്എസ്എല്‍സി കഴിഞ്ഞ് തുടര്‍പഠനത്തിന് അവസരം നിഷേധിക്കപ്പെട്ട ജില്ലയിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ആശങ്കയും മനപ്രയാസവും ആവാഹിച്ച് ജില്ലയിലെ വിദ്യാര്‍ഥിപക്ഷ സംഘടനയായ എംഎസ്എഫ് അധികാരികളുടെ അനങ്ങാപാറ നയത്തിനെതിരെ കണ്ണു തുറപ്പിക്കാനുള്ള കടുത്ത പോരാട്ടവുമായി കാസര്‍കോട് കലക്ട്രേറിലേക്ക് വ്യാഴാഴ്ച വിദ്യാര്‍ഥി മാര്‍ച്ച് നടത്തും. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രധാനപ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരക്കും. പ്രശ്‌ന പരിഹാരം സാധ്യമായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിന് എംഎസ്എഫ് തയാറെടുത്ത് കഴിഞ്ഞതായി ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാലും അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad