Type Here to Get Search Results !

Bottom Ad

ബേക്കലില്‍ കടലില്‍ സെല്‍ഫിയെടുക്കുന്നതിനിടെ അതിഥി തൊഴിലാളിയെ കാണാതായി


കാസര്‍കോട് (www.evisionnews.in): ബേക്കല്‍ അഴിമുഖത്തിനുനോടു ചേര്‍ന്ന കടപ്പുറത്തു അന്യസംസ്ഥാന ത്തൊഴിലാളി കടലില്‍ വീണു കാണാതായി. പശ്ചിമ ബംഗാള്‍ മുര്‍ഷിദബാദ് സ്വദേശി സെഫിജുല്‍ ഇസ്്‌ലാം (21) നെയാണ് കാണാതായത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

ആസിഫ്, ഫാസിഫ്, ആസിക്, മുമണ്‍, മൂസ, ഹംസ, റൂബിയുള്‍ ഇസ്ലാം എന്നീ കൂട്ടുകാരോടൊപ്പം കടല്‍ തീരത്തു നിന്നു ഫോട്ടോ എടുക്കുന്നതിനിടെ ശക്തമായ തിരമാലയില്‍പെട്ടാണ് സെഫിജുല്‍ ഇസ്ലാമിനെ കാണാതായത്. തിരയില്‍ അകപ്പെട്ട കൂട്ടുകാര്‍ക്ക് ഇയാളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ക്കായി കോസ്റ്റല്‍ പൊലീസ്, ലൈഫ് ഗാര്‍ഡ്, അഗ്‌നി രക്ഷാസേന, സിവില്‍ ഡിഫന്‍സ്, എന്നിവര്‍ വൈകിട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സെയിഫുദ്ധീന്‍ ബേക്കല്‍ കോസ്റ്റല്‍ എഎസ്‌ഐ, നിധിന്‍ (ലൈഫ് ഗാര്‍ഡ്) സിവില്‍ ഡിഫന്‍സ് കാഞ്ഞങ്ങാട്, ജോണ്‍ പോള്‍ ലൈഫ് ഗാര്‍ഡ് എന്നിവര്‍ കടലില്‍ ഇറങ്ങി തിരച്ചില്‍ നടത്തി.










Post a Comment

0 Comments

Top Post Ad

Below Post Ad