Monday, 4 October 2021

ബേക്കലില്‍ കടലില്‍ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി


കാസര്‍കോട് (www.evisionnews.in): ബേക്കലില്‍ കടലില്‍ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമ ബംഗാള്‍ മുര്‍ഷിദബാദ് സ്വദേശി ക്സെഫിജുല്‍ ഇസ്്ലാം (21) നെയാണ് കാണാതായത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ആസിഫ്, ഫാസിഫ്, ആസിക്, മുമണ്‍, മൂസ, ഹംസ, റൂബിയുള്‍ ഇസ്ലാം എന്നീ കൂട്ടുകാരോടൊപ്പം കടല്‍ തീരത്തു നിന്നു ഫോട്ടോ എടുക്കുന്നതിനിടെ ശക്തമായ തിരമാലയില്‍പെട്ടാണ് സെഫിജുല്‍ ഇസ്ലാമിനെ കാണാതായത്.

ബേക്കല്‍ കോസ്റ്റല്‍ എഎസ്‌ഐ സെയിഫുദ്ധീന്‍, സിവില്‍ ഡിഫര്‍സ് അംഗം നിധിന്‍, ലൈഫ് ഗാര്‍ഡ് ജോണ്‍ പോള്‍ എന്നിവര്‍ കടലില്‍ ഇറങ്ങി ഏറെനേരം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പൊലീസ്, കാഞ്ഞങ്ങാടു നിന്നെത്തിയ അഗ്‌നി രക്ഷാസേന, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ നാട്ടുകാര്‍ എന്നിവര്‍ കരയോടു ചേര്‍ന്നു കിലോ മീറ്ററുകളോളം തിരഞ്ഞുനോക്കിയെങ്കിലും കണ്ടെത്തിയില്ല. എറെ വൈകിയതിനാല്‍ തിരച്ചില്‍ മതിയാക്കി തിങ്കളാഴ്ച രാവിലെ മുതല്‍ കോസ്റ്റല്‍ പൊലീസും നാട്ടുകാരും കരയോടു ചേര്‍ന്ന് തിരച്ചില്‍ തുടരുകയായിരുന്നു.

കാസര്‍കോട് ഫിഷറിസ് ഡപ്പ്യൂട്ടി ഡയറക്ടര്‍ പി.വി സതിശന്റെ നിര്‍ദ്ദേശപ്രകാരം ഫിഷറിസ് രക്ഷാബോട്ട് കടലില്‍ നടത്തിയ തിരച്ചിലിനിടെ രാവിലെ 10 മണിയോടെയാണ് ബേക്കല്‍ തൃക്കണാട് പാണ്ട്യന്‍ കല്ലിന് സമിപത്ത് മൃതദേഹം കണ്ടെത്തിയത്. കസബ ഹാര്‍ബറില്‍ എത്തിച്ച് കോസ്റ്റല്‍ പൊലിസിന് മൃതദേഹം കൈമാറി. ഫിഷറിസ് റസ്‌ക്യൂ ഗാഡ് പി. മനു ഒ. ധനിഷ്, ശിവകുമാര്‍, ഡ്രൈവര്‍ നാരായണന്‍ എന്നിവരാണ് രക്ഷാ ബോട്ടിലുണ്ടായിരുന്നത്.

Related Posts

ബേക്കലില്‍ കടലില്‍ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.