Type Here to Get Search Results !

Bottom Ad

ഫേസ്ബുക്കിന്റെ പേര് മാറ്റി; മാതൃകമ്പനി ഇനി മുതല്‍ 'മെറ്റ' എന്നറിയപ്പെടും


ദേശീയം (www.evisionnews.in): സോഷ്യല്‍ നെറ്റ്വര്‍ക്കിന് അപ്പുറത്തുള്ള ഭാവിയെ പ്രതിനിധീകരിക്കുന്നതിനായി മാതൃകമ്പനിയുടെ പേര് ''മെറ്റ'' എന്ന് മാറ്റുന്നതായി ഫേയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവ അതിന്റെ പേരുകള്‍ നിലനിര്‍ത്തും എന്നാല്‍ ഇവയെല്ലാം അതിന്റെ മാതൃകമ്പനി ''മെറ്റ'' യുടെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക.

''സാമൂഹിക പ്രശ്നങ്ങളുമായി പൊരുതുന്നതില്‍ നിന്നും അടഞ്ഞ ഇടങ്ങളില്‍ ജീവിക്കുന്നതില്‍ നിന്നും നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു, ഇപ്പോള്‍ നമ്മള്‍ പഠിച്ച കാര്യങ്ങളെ എല്ലാം ഉപയോഗിച്ച് അടുത്ത അധ്യായം തുറക്കാന്‍ സഹായിക്കേണ്ട സമയമാണിത്,'' ആന്വല്‍ ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

''ഇന്ന് മുതല്‍ നമ്മുടെ കമ്പനി ''മെറ്റ'' എന്ന പേരില്‍ അറിയപ്പെടും. ഈ പ്രഖ്യാപനത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുക എന്ന നമ്മുടെ ദൗത്യം അതേപടി തുടരും, നമ്മുടെ ആപ്പുകളും അവയുടെ പേരുകള്‍ക്കും മാറ്റമില്ല,'' മാര്‍ക്ക് സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.


Post a Comment

0 Comments

Top Post Ad

Below Post Ad