Type Here to Get Search Results !

Bottom Ad

കുമ്പോല്‍ പാപ്പംകോയ നഗര്‍ ബദരിയ ജമാഅത്ത് കമ്മിറ്റിക്ക് കീഴില്‍ മീലാദ് റാലി സംഘടിപ്പിച്ചു


കുമ്പള (www.evisionnews.in): കുമ്പോല്‍ പാപ്പംകോയ നഗര്‍ ബദരിയ ജുമാമസ്ജിദ് ജമാഅത്ത് കമ്മിറ്റിക്ക് കീഴില്‍ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു. ദഫ് സ്‌കൗട്ട് അകമ്പടിയോടെ നടന്ന നബിദിനാഘോഷ യാത്രയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വിശ്വാസികള്‍ പങ്കെടുത്തു. കുമ്പോല്‍ സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങളുടെ മേല്‍നോട്ടത്തില്‍ നടന്ന ചടങ്ങിന് തുടക്കം കുറിച്ച്് കുമ്പോല്‍ സയ്യിദ് കെഎസ് അലി തങ്ങള്‍ പതാക ഉയര്‍ത്തി. മഖാം സിയാറത്തിനു ജഅ്ഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി. ജമാഅത്ത് ഖത്തീബ് അബ്ദുല്‍ ഖാദര്‍ സഖാഫി, സദര്‍ മുഅല്ലിം അബ്ദുല്‍ കരീം മൗലവി, ജമാഅത്ത് കമ്മിറ്റി അംഗങ്ങളായ അഷ്റഫ് കര്‍ള, ഹമീദ് ഹാജി, അബ്ദുല്‍ റഹിമാന്‍ മൂലക്കണ്ടം സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad