Type Here to Get Search Results !

Bottom Ad

മാലിക് ദീനാര്‍ ഗ്ലോബ് മെഡ് ഹെല്‍ത്ത് കെയര്‍ സെന്റര്‍ ഉളിയത്തടുക്കയില്‍ പ്രവര്‍ത്തനമാരംഭിച്ചു


കാസര്‍കോട് (www.evisionnews.in): മാലിക് ദീനാര്‍ ഗ്ലോബ് മെഡ് ഹെല്‍ത്ത് കെയര്‍ സെന്റര്‍ ഉളിയത്തടുക്കയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഫാര്‍മസി എന്‍എ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍എ അബൂബക്കറും കാഷ്വാലിറ്റി മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഗോപാല്‍ കൃഷ്ണയും വിവിധ ഒപികള്‍ സിഎച്ച് കുഞ്ഞമ്പു എംഎല്‍എ, സല്‍മാന്‍ ഗ്രൂപ്പ് എന്‍എ മുഹമ്മദ് എന്നിവരും ലാബ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജീവ് നമ്പ്യാരും ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ്രിയ, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍, പിബി അഹമ്മദ് ഹാജി, പിബി ഷഫീഖ്, സെന്റര്‍ ചെയര്‍മാന്‍ കെഎസ് അന്‍വര്‍ സാദാത്ത്, ഡയറക്ടര്‍മാരായ അഷ്‌റഫ് സല്‍മാന്‍, പി. മുഹമ്മദ്, ഡോ. സിയാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad