Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് മധൂര്‍ പഞ്ചായത്ത് യൂത്ത് റിവൈവ്-21 ലോഗോ പ്രകാശനം ചെയ്തു


കാസര്‍കോട് (www.evisionnews.in): ഒത്തുചേരാം പടുത്തുയര്‍ത്താം നേരിനായ് സംഘടിക്കാം എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് റിവൈവ്-21 സംഘടന ശാക്തീകരണ കാമ്പയിന്‍ ലോഗോ പ്രകാശനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി പികെ ഫിറോസിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി അംഗം എംഎ ഖലീല്‍, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്് ശിയാബ് പാറക്കെട്ട, ജനറല്‍ സെക്രട്ടറി കലന്തന്‍ ഷാഫി, മുസ്തഫ പള്ളം, സുബൈര്‍ പട്‌ള സംബന്ധിച്ചു.

ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിവിധ ശാഖകളിലായി വ്യത്യസ്തങ്ങളായ പരിപാടികളോടു കൂടി ശാഖാ ശാക്തീകരണ കാമ്പയിന്‍ നടക്കും. മീഡിയാ ലോഞ്ചിംഗ്, ലീഡേഴ്‌സ് മീറ്റ്, ഫെയ്‌സ് ടു ഫെയ്‌സ്, ഫാമിലി മീറ്റ്, രക്തദാന ക്യാമ്പ്, വൈറ്റ് ഗാര്‍ഡ് മീറ്റ്, ഫുട്‌ബോള്‍ ഫെസ്റ്റ്, ക്രിക്കറ്റ് ലീഗ്, ശാഖാ കണ്‍വെന്‍ഷന്‍, ഗ്രാമയാത്ര, പ്രതിനിധി ക്യാമ്പ് തുടങ്ങിയ പരിപാടികള്‍ ഈ കാലയളവില്‍ വിവിധ ശാഖകളിലായി നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad