Type Here to Get Search Results !

Bottom Ad

ലയണ്‍സ് ക്ലബ് ചെര്‍ക്കള കമ്മിറ്റി രൂപീകരിച്ചു: മൊയ്തീന്‍ ചാപ്പാടി പ്രസി. ഫൈസല്‍ പൊവ്വല്‍ സെക്ര




കാസര്‍കോട് (www.evisionnews.in): ലയണ്‌സ് ക്ലബ് ഓഫ് ഇന്റര്‍നാഷണല്‍ ചെര്‍ക്കള കേന്ദ്രീകരിച്ച് ലയന്‍സ് ക്ലബ് ഓഫ് ചെര്‍ക്കള നിലവില്‍ വന്നു. ലയണ്‍ ഡിസ്റ്റിക് 318ഇയില്‍പെട്ട ലയണ്‍സ് ക്ലബ് ഓഫ് വിദ്യാനഗര്‍ ക്ലബിന്റെ ആറാമത്തെ ബേബി ക്ലബാണ് നിലവില്‍ വന്നത്. കാസര്‍കോട് വില്‍ടച്ച്ല്‍ വെച്ച് നടന്ന പരിപാടിയില്‍ ഡിസ്റ്റിക് ഗവര്‍ണര്‍ ലയണ്‍ പിഎംജിഎഫ് യോഹന്നാന്‍ മറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാനഗര്‍ ലയന്‍സ് ക്ലബ് പ്രസിഡണ്ട് ലയണ്‍ പ്രകാശ് കുമാര്‍ അധ്യക്ഷത വഹിച്ചു. 

ലയണ്‍ ഡോ. സുധീര്‍ പി, ലയണ്‍ സിഎ ടികെ രാജേഷ്, ലയണ്‍ അഡ്വ. സുരേന്ദ്രന്‍ പിഎം, ലയണ്‍ അഡ്വ. വിനോദ് കുമാര്‍, ലയണ്‍ പ്രശാന്ത് ജി നായര്‍, ലയണ്‍ വി വേണുഗോപാലന്‍, ലയണ്‍ സുകുമാരന്‍ നായര്‍, ലയണ്‍ രഞ്ജു പിഎം, ലയണ്‍ ആനന്ദന്‍, ലയണ്‍ പ്രൊഫ. വി ഗോപിനാഥന്‍, ലയണ്‍ എംഎ നാസര്‍, ലയണ്‍ മധുസുധന്‍, ലിയോ ദീക്ഷിത പ്രശാന്ത് പ്രസംഗിച്ചു.

ഭാരവാഹികള്‍: മൊയ്തീന്‍ ചാപ്പാടി (പ്രസി), അബ്ദുല്ലക്കുഞ്ഞി എയര്‍ലൈന്‍സ്, അഷറഫ് പെര്‍ള, കബീര്‍ ഉഗ്രണി (വൈസ് പ്രസി), ഫൈസല്‍ പൊവ്വല്‍ (സെക്ര), എംടി അബ്ദുല്‍ നാസര്‍, ടൈമര്‍ ആശി എതിര്‍ത്തോട്, ടൈല്‍ ട്വിസ്റ്റര്‍ ഹാരിഫ് ഒറവങ്കര (ജോ. സെക്ര), മാര്‍ക്ക് മുഹമ്മദ് (ട്രഷ). മെമ്പര്‍ഷിപ്പ് ചെയര്‍പേഴ്‌സണ്‍: മനാഫ് എടനീര്‍, സര്‍വീസ് ചെയര്‍പേഴ്‌സണ്‍: നിസാര്‍ കല്ലട്ര, പിആര്‍ഒ: സത്താര്‍ തിടുപ.

Post a Comment

0 Comments

Top Post Ad

Below Post Ad