Type Here to Get Search Results !

Bottom Ad

അനുസ്മരണവും പ്രാര്‍ഥന സദസും സംഘടിപ്പിച്ചു


കാസര്‍കോട് (www.evisionnews.in): കളനാട് ഹൈദ്രോസ് ജമാഅത്ത് യുഎഇ കമ്മിറ്റി ജനറല്‍ സെക്രട്ടറി, കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്, സ്‌കൂള്‍ മേനേജര്‍, സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ ജമാഅത്ത് ഓഡിറ്റര്‍ എന്ന പദവികള്‍ വഹിച്ച അച്ചു അബൂബക്കര്‍ ഹാജിയുടെ വിയോഗത്തില്‍ കളനാട് ഹൈദ്രൂസ് ജമാഅത്ത് യുഎഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുശോചന യോഗവും പ്രാര്‍ഥന സദസും സംഘടിപ്പിച്ചു.

അബുദാബി സ്‌മോക്കി കഫെയില്‍ നടന്ന പരിപാടി കളനാട് ഹൈദ്രോസ്ജമാഅത്ത് യുഎഇ കമ്മിറ്റി ഉപദേഷ്ടാവ് അബ്ദുറഹിമാന്‍ അയ്യങ്കോല്‍ ഉദ്ഘാടനം ചെയ്തു. കളനാട് വിദ്യാഭ്യാസം പടര്‍ന്നു പന്തലിപ്പിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ അദ്ദേഹത്തിന്റെ വിയോഗം നാടിനും സമൂഹത്തിനും തീര നഷ്ടമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കളനാട് ഹൈദ്രോസ് ജമാഅത്ത് യുഎഇ കമ്മിറ്റി പ്രിസിഡന്റ് കെപി അബ്ബാസ് അധ്യക്ഷത വഹിച്ചു. യുഎഇ കമ്മിറ്റി അംഗം ബഷീര്‍ ദര്‍ഗാസ് അനുശോചന പ്രഭാഷണം നടത്തി.

ജനറല്‍ സെക്രട്ടറി നൗഷാദ് മിഹ്‌റാജ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ആഴ്ചകള്‍ക്ക് മുമ്പ് മരണപ്പെട്ട ഖത്തര്‍ കമ്മിറ്റി ഉപദേഷ്ടാവ് മിലിട്ടറി ഇബ്രാഹിം ഹാജി സികെ ഷാഫി അയ്യങ്കോല്‍, അബ്ദുല്ല എയര്‍പോര്‍ട്ട്, ഷാഫി ബസ്റ്റാന്റ്, മുഹമ്മദ് അയ്യങ്കോല്‍ എന്നിവര്‍ക്കും കോവിഡ് കാലത്ത് മരിച്ച എല്ലാവര്‍ക്കും വേണ്ടിയും പ്രത്യക പ്രാര്‍ഥനയും നടത്തി.

യുഎഇ ഉപദേഷ്ടാവ് മിലിട്ടറി അഹമ്മദ്, യുഎഇ ഉപദേഷ്ടാവ് അയ്യങ്കോല്‍ മുഹമ്മദ് കുഞ്ഞി, യുഎഇ സെക്രട്ടറി ഇബ്രാഹിം ദേളി, യുഎഇ ഹദ്ദാദ് ജുമാമസ്ജിദ് കമ്മിറ്റി അംഗം മനാഫ് ഹദ്ദാദ്, യുഎഇ കളനാട് ബസ്റ്റാന്റ് ബദര്‍ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് കെഇ മുഹമ്മദ്, സെക്രട്ടറി ബഷീര്‍ എഎം, യുഎഇ അയ്യങ്കോല്‍ ബദര്‍ മസ്ജിദ് സെക്രട്ടറി ജുനൈദ് അയമ്പാറ, ട്രഷറര്‍ സകരിയ ബലൂഷി, ഹനീഫ് ശബക്ക്, വിശിഷ്ട വ്യക്തികളായ യുസുഫ് കൊക്കച്ചാല്‍, ഹമീദ് എരോല്‍, യുഎഇ കമ്മിറ്റി സെക്രട്ടറി അസീസ് മദ്രാസ് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad