Type Here to Get Search Results !

Bottom Ad

അധികാര വികേന്ദ്രീകരണത്തിന്റെ വാര്‍ഷികാഘോഷം: മൂന്നു മാസം നീണ്ടു നില്‍ക്കുന്ന മുസ്ലിം ലീഗ് പരിപാടിക്ക് 24ന് തുടക്കമാകും


കാസര്‍കോട് (www.evisionnews.in): അധികാര വികേന്ദ്രീകരണത്തിന്റെ 26-ാം വാര്‍ഷികം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി വിപുലമായി ആഘോഷിക്കുന്നു 2021 ഒക്ടോബര്‍ 24 ഞായറാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.

1994 ഏപ്രില്‍ മാസത്തില്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത് രാജ് നഗരപാലിക നിയമം പാസാക്കിയത്. കേരളത്തിലെ അധികാര വികേന്ദ്രീകരണ നിയമത്തിന്റെ ശില്‍പി മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി.ടി.അഹമ്മദലിക്ക് പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി സ്‌നേഹാദരവ് സമര്‍പ്പിക്കും.

അധികാര വികേന്ദ്രീകരണ പ്രക്രിയയില്‍ യുഡിഎഫിന്റെ സംഭാവന എന്ന വിഷയത്തില്‍ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്‍ എസ്.പി കുഞ്ഞഹമ്മദ് മാസ്റ്റര്‍ ജനപ്രതിനിധികള്‍ക്ക് ക്ലാസെടുക്കും. ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി അംഗങ്ങളും നിയോജക മണ്ഡലം, പഞ്ചായത്ത്- മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് സെക്രട്ടറിമാരും പോഷക സംഘടന ജില്ലാ പ്രസിഡണ്ട് സെക്രട്ടറിമാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുസ്ലിം ലീഗ് ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുള്ളയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad