Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് 11-ാം വാര്‍ഡ് ബെണ്ടിച്ചാല്‍ കമ്മിറ്റി




കാസര്‍കോട് (www.evisionnews.in): കെഎംസിസി റാസ്ല്‍ ഖൈമ കാസര്‍കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത ഇല്ല്യാസ് എയ്യളയെ മുസ്ലിം ലീഗ് 11-ാം വാര്‍ഡ് ബെണ്ടിച്ചാല്‍ കമ്മിറ്റി സ്വീകരണം നല്‍കി. വാര്‍ഡ് കമ്മിറ്റിക്ക് വേണ്ടി ചെമ്മനാട് പഞ്ചായത്ത് ട്രഷറര്‍ ബികെ ഇബ്രാഹിം ഷാളണിയിച്ചു. വാര്‍ഡ് പ്രസിഡന്റ് ബിയു അബ്ദുല്‍ റഹ്മാന്‍ ഹാജി ഉപഹാരം കൈമാറി. സെക്രട്ടറി ഇബ്രാഹിം തുരുത്തി, മുഹമ്മദ് തുരുത്തി, സിഎന്‍ അബ്ബാസ് ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി, സത്താര്‍, എംഎസ്എഫ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് ഹര്‍ഷാദ് എയ്യള, മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൈസല്‍ മാട്ടയില്‍, യൂസുഫ്, റഫീഖ്, റിയാസ്, റാസിഖ്, നിഷാദ്, മുനീര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad