Type Here to Get Search Results !

Bottom Ad

കാസര്‍കോട് ബദിയടുക്കയിലെ ഇബ്രാഹിം ഖലീലിന് നാസയില്‍ ഗവേഷണം നടത്താന്‍ ക്ഷണം


കാസര്‍കോട് (www.evisionnews.in): ബദിയടുക്കയിലെ ഇബ്രാഹിം ഖലീല്‍ എന്ന യുവ ശാസ്ത്ര ഞ്ജനെ നാസയുടെ ഓഹിയോയിലുള്ള ഗ്ലെന്‍ റിസര്‍ച്ച് സെന്ററില്‍ ഗവേഷണം നടത്താന്‍ തെരഞ്ഞെടുത്തു. ഇന്ത്യയില്‍ നിന്നുള്ള അഞ്ചു ശാസ്ത്രജ്ഞരില്‍ ഒരാളായാണ് ഇബ്രാഹിം ഖലീല്‍ ഈ നേട്ടം കൈവരിച്ചത്. കേരളത്തില്‍ നിന്നുള്ള ഏക പ്രധിനിധിയും ഖലീല്‍ തന്നെ.

കുമ്പള നായകാപ്പു സ്‌കൂളിലെയും കേന്ദ്രീയ വിദ്യാലയത്തിലെയും പഠന ശേഷം മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എരോനൗട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. തുടര്‍ന്ന് ജര്‍മനിയിലെ പ്രശസ്തമായ റഹ്‌റ സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂറ്റേഷന്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ഇറ്റലിയിലെ സാങ്കേതിക സര്‍വ കലാശാ ലയായ പോളിടെക്നിക് യൂണിവേഴ്‌സിറ്റി ഓഫ് ട്യൂറിന്‍ ഗവേഷണത്തിനായി തിരഞ്ഞെടുത്തിരുന്നു. രണ്ടു വര്‍ഷത്തേക്ക് ഒന്നെക്കാല്‍ കോടി രൂപ സ്‌കോളര്‍ഷിപ് ലഭിച്ചിരുന്നു. ജര്‍മനിയിലെയും ഇറ്റലിയിലെയും വിവിധ സര്‍വ കലാശാലകളില്‍ നിന്ന് അന്തര്‍ദേശീയ പുരസ്

കാരങ്ങള്‍ നേടിയ ഇബ്രാഹിം ഖലീല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നാസയിലേക്ക് പ്രവേശനം കാത്തു നില്‍ക്കുകയായിരുന്നു. ഖലീലിന്റെ ഗവേഷണം അംഗീകരിച്ച ശേഷം നാസ അദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു. ബദിയടുക്കയിലെ അബ്ദുല്‍ മജീദ് പൈക്ക യുടെയും സുബൈദയുടെയും മകനാണ് ഇബ്രാഹിം ഖലീല്‍. ഇബ്രാഹിം ഖലീലിനെ എഎന്‍ നെല്ലിക്കുന്ന് എംഎല്‍എ, ഡോ. പിഎ. ഇബ്രാഹിം ഹാജി എന്നിവര്‍ അഭിനന്ദിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad