Type Here to Get Search Results !

Bottom Ad

കോളിച്ചാല്‍ ഗ്രാമീണ്‍ ബാങ്കില്‍ പണയ തട്ടിപ്പ്: അപ്രൈസറും ഭാര്യയും അടക്കം ആറു പേര്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട് (www.evisionnews.in): കേരള ഗ്രാമീണ്‍ ബാങ്കിന്റെ കോളിച്ചാല്‍ ശാഖയില്‍ മുക്കുപണ്ട പണയതട്ടിപ്പ് നടത്തി പണം തട്ടിയ ബാങ്ക് അപ്രൈസറും ഭാര്യയും അടക്കം ആറു പേര്‍ക്കെതിരെ ബ്രഞ്ച് മനേജര്‍ രാജന്റെ പരാതിയെ തുടര്‍ന്ന് രാജപുരം പൊലിസ് കേസെടുത്തു. ബാങ്കിലെ അപ്രൈസര്‍ എരിഞ്ഞിലംകോട് സ്വദേശി ബാലകൃഷ്ണന്‍, ഇയാളുടെ ഭാര്യ സന്ധ്യ, പ്രാന്തര്‍കാവിലെ രാജന്‍, കോളിച്ചാല്‍ സ്വദേശികളായ ബിജോയ് കുര്യന്‍, സുകുമാരന്‍, ബിബുങ്കാലിലെ വി. രതീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്.

2020 നവംബര്‍ മുതല്‍ വിവിധ ദിവസങ്ങളില്‍ അപ്രൈസര്‍ ബാലകൃഷ്ണന്‍ നേതൃത്വത്തില്‍ മറ്റുള്ളവരെ കൊണ്ട് മുക്കുപണ്ടം പണയംവെപ്പിച്ച് പണം തട്ടി വരികയായിരുന്നു. ഇക്കാലയളവില്‍ 210500 രൂപയാണ് തട്ടിയടുത്തത്. കഴിഞ്ഞ ആഴ്ച ബാലകൃഷ്ണന്റെ ഭാര്യ സന്ധ്യ ഇതേ ബാങ്കില്‍ സ്വര്‍ണം പണയംവെക്കാനെത്തിയിരുന്നു. ബാലകൃഷ്ണന്‍ ഈ സ്വര്‍ണം പരിശോധിച്ച് തൂക്കി പണം കൊടുക്കാന്‍ ശുപാര്‍ശ ചെയ്തു. ബാങ്ക് സ്വര്‍ണ്ണവായ്പ നല്‍കുകയും ചെയ്തു.

എന്നാല്‍ ബാങ്കിലെ മറ്റൊരു ജീവനക്കാരന് ഇതില്‍ പന്തികേട് തോന്നി. അപ്രൈസര്‍ ബാലകൃഷ്ണന്‍ വൈകിട്ട് ബാങ്കില്‍ നിന്നും പോയശേഷം പ്രസ്തുത സ്വര്‍ണം ബാങ്ക് ഓഫീസര്‍ പുറത്തുകൊണ്ടു പോയി മറ്റൊരു സ്വര്‍ണ പണിക്കാരനെ കൊണ്ട് പരിശോധിപ്പിച്ചു. പരിശോധനയില്‍ സ്വര്‍ണം മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു. അപ്രൈസര്‍ ബാലകൃഷ്ണന്‍ വന്‍തോതില്‍ ക്രമക്കേട് നടത്തിയതായി തെളിഞ്ഞത്. പിന്നീട് ബാങ്കില്‍ പണയംവച്ച മുഴുവന്‍ സ്വര്‍ണം ഓഡിറ്റ് ചെയ്ത ശേഷമാണ് മനേജര്‍ പരാതിയുമായി രാജപുരം പൊലീസിലെത്തിയത്. തട്ടിപ്പു പിടികൂടി കേസെടുക്കുമെന്ന് വ്യക്തമായതോടെ ബാലകൃഷണനും കുടുംബവും വീടുപൂട്ടി മുങ്ങിയിരിക്കുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad