Type Here to Get Search Results !

Bottom Ad

സാധാരണക്കാരന്റെ നട്ടെല്ലൊടിച്ച് ഗാര്‍ഹിക പാചകവാതകത്തിന് വില കൂട്ടി: ഇന്ന് വര്‍ധിച്ചത് 15 രൂപ


ദേശീയം (www.evisionnews.in): രാജ്യത്ത് ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 15 രൂപയാണ് കൂട്ടിയത്. 14.2 കിലോ സിലിണ്ടറിന് 906 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. നേരത്തെ ഇത് 891 രൂപ 50 പൈസയായിരുന്നു. ഈ വര്‍ഷം ഗാര്‍ഹിക സിലിണ്ടറിന് വര്‍ദ്ധിച്ചത് 205.50 രൂപയാണ്. അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില രണ്ടു രൂപ കുറഞ്ഞു. 1726 രൂപയാണ് കൊച്ചിയിലെ വില.

പെട്രോള്‍ ഡീസല്‍ വിലയും ഇന്ന് കൂട്ടിയിട്ടുണ്ട്. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 105.18രൂപയായി വില. ഡീസലിന് 98 രൂപ 38 പൈസയാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 103.12 ഉം ഡീസലിന് 92. 42മാണ് വില. കോഴിക്കോട് പെട്രോള്‍ 103.42, ഡീസല്‍ 96.74 എന്നാണ് നിലവിലെ വില. എട്ട് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് ഒന്നര രൂപയിലേറെയാണ് കൂട്ടിയത്. ഡീസലിന് ഒമ്പത് ദിവസത്തിനിടെ രണ്ടര രൂപ കൂട്ടി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad