Type Here to Get Search Results !

Bottom Ad

ദുബൈ കെഎംസിസി വെല്‍ഫയര്‍ സ്‌കീമില്‍ അംഗമായ ബെണ്ടിച്ചാലിലെ കുടുംബത്തിന് പദ്ധതി തുക കൈമാറി


കാസര്‍കോട് (www.evisionnews.in): ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ വെല്‍ഫയര്‍ സ്‌കീമില്‍ അംഗമായിരിക്കെ മരണപ്പെട്ട ചെമ്മനാട് പഞ്ചായത്തിലെ 11-ാം വാര്‍ഡ് ബെണ്ടിച്ചാലിലെ അംഗത്തിന്റെ ആശ്രതര്‍ക്ക് പദ്ധതി പ്രകാരമുള്ള 10 ലക്ഷം രൂപ കൈമാറി. ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ചെമ്മനാട് പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈന് തുക കൈമാറി.

കെപി അബ്ബാസ് കളനാട് അധ്യക്ഷത വഹിച്ചു. കല്ലട്ര അബ്ദുല്‍ കാദര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല കുഞ്ഞി കീഴൂര്‍, ബികെ ഇബ്രാഹിം ബെണ്ടിച്ചാല്‍, സുഫൈജ അബൂബക്കര്‍, എംഎ മുഹമ്മദ് കുഞ്ഞി, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി ബിയു, ഷാഫി ദേളി, കെപി അഷ്റഫ്, റൗഫ് ബായിക്കര, അബൂബക്കര്‍ കടങ്കോട് നിസാര്‍ മാങ്ങാട്, അസീസ് കീഴൂര്‍, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, ഹാഷിം മഠത്തില്‍, സഹീര്‍ കീഴൂര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad